കേരളം

വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; രണ്ടുദിവസം കൊണ്ട് നഷ്ടമായത് 97,000രൂപ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തു ഐടി ജീവനക്കാരന്റെ ക്രെഡിറ്റ് കാര്‍ഡിലൂടെ പണം തട്ടിപ്പ്. ഹൈദരാബാദ് സ്വദേശി ശ്രീനാഥിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. 97,000 രൂപയാണ് നഷ്ടപ്പെട്ടത്. ടെക്‌നോപാര്‍ക്കിലെ ടെക്സ്റ്റ് ഹൗസ് എന്ന ഐടി കമ്പനിയില്‍ സീനിയര്‍ അസിസ്റ്റന്റാണ് ശ്രീനാഥ്. 

കഴക്കൂട്ടത്തെ ഒരു മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍നിന്നും തിങ്കളാഴ്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ശ്രീനാഥ് സാധനങ്ങള്‍ വാങ്ങിയിരുന്നു. കാര്‍ഡ് തിരികെ വാങ്ങി കടയില്‍ നിന്ന് മടങ്ങി. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിച്ചതായി ശ്രീനാഥിന് സന്ദേശം ലഭിച്ചത്. രണ്ടു തവണയായി 97,000രൂപ പിന്‍വലിച്ചെന്ന് മൊബൈലില്‍ സന്ദേശം ലഭിച്ചപ്പോഴാണ് ഇയാള്‍ അറിഞ്ഞത്. തട്ടിപ്പാണെന്ന് മനസിലായതും കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കഴക്കൂട്ടം പൊലീസ് സൈബര്‍ വിഭാഗത്തില്‍റെ സഹഹായത്തോടെ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. അന്യസംസ്ഥാനക്കാരാണ് തട്ടിപ്പിന് പിന്നിലെന്ന് സൂചനയുണ്ടെങ്കിലും പ്രതികളെ കണ്ടെത്താനുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍