കേരളം

ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന പരസ്യം: മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്; പിന്‍മാറിയില്ലെങ്കില്‍ നടപടി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച നടന്‍ മോഹന്‍ലാലിന് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ വക്കീല്‍ നോട്ടീസ്. ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ്.

മോഹന്‍ലാലിന് വക്കീല്‍ നോട്ടിസ് അയച്ചതായി ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പറഞ്ഞു. ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കും. പരസ്യത്തില്‍നിന്നു പിന്മാറിയില്ലെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്ന് ഖാദി ബോര്‍ഡ് ഓണം-ബക്രീദ് മേളയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനത്തില്‍ പ്രസംഗിക്കുന്നതിനിടെ ശോഭനാ ജോര്‍ജ് പറഞ്ഞു. 
 
ഖാദിയെന്ന പേരില്‍ വ്യാജ തുണിത്തരണങ്ങള്‍ വ്യാപകമാണെന്നും ശോഭന ജോര്‍ജ് പറഞ്ഞു. ഖാദി ബോര്‍ഡിന്റെ പര്‍ദയ്ക്ക് 'ജനാബാ' എന്നു പേരു നല്‍കുമെന്ന് അവര്‍ അറിയിച്ചു. മന്ത്രി കെ.ടി.ജലീലാണ് പേരു നിര്‍ദേശിച്ചത്. 

'സഖാവ്' ഷര്‍ട്ടുകളുടെ മാതൃകയില്‍ മലബാറിലുള്ളവര്‍ക്കായി 'ജനാബ്' ഷര്‍ട്ടുകള്‍ ഇറക്കണമെന്ന് മന്ത്രി ജലീല്‍ നിര്‍ദേശിച്ചു. ഇത് അംഗീകരിക്കുന്നതായും ശോഭനാ ജോര്‍ജ് അറിയിച്ചു. ആദരണീയന്‍' എന്നര്‍ഥം വരുന്ന ഉര്‍ദു വാക്കാണ് ജനാബെന്നും അതിന്റെ സ്ത്രീലിംഗമാണ് 'ജനാബാ' എന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ