കേരളം

മലബാര്‍ സിമന്റ്‌സ് ഫയലുകള്‍ കാണാതായതില്‍ കോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടി ; സിസിടിവി സ്ഥാപിക്കാന്‍ ശുപാര്‍ശ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ ഫയലുകള്‍ കാണാതായ സംഭവത്തില്‍ നടപടി വരുന്നു. കോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസിനാണ് ശുപാര്‍ശ നല്‍കിയത്. ഫയലുകള്‍ സൂക്ഷിക്കുന്നതില്‍ ഹൈക്കോടതിയിലെ കോര്‍ട്ട് ഓഫീസര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 

മലബാര്‍ സിമന്റ് അഴിമതി കേസ് പരിഗണിക്കവെയാണ്, ഫയലുകള്‍ കാണാതായ സംഭവം ജസ്റ്റിസ് സുധീന്ദ്രകുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ജഡ്ജി ചേംബറില്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. കൂടാതെ അന്വേഷണത്തിനും ഉത്തരവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോര്‍ട്ട് ഓഫീസര്‍ക്ക് ഫയലുകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച വന്നെന്ന് കണ്ടെത്തിയത്. 

മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട മൂന്നു സെറ്റ് ഫയലുകളാണ് കാണാതായത്. ഫയല്‍ നീക്കം രേഖപ്പെടുത്തിയിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സിസിടിവികള്‍ സ്ഥാപിക്കുക, ഫയല്‍ നീക്കം കൃത്യമായി രേഖപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും രജിസ്ട്രാര്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു