കേരളം

മാതൃഭൂമി പത്രം ബഹിഷ്‌കരിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടോ ?  ശ്രീധരന്‍പിള്ളയുടെ വിശദീകരണം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മാതൃഭൂമി പത്രത്തില്‍ എന്റെ ഫോട്ടോ സഹിതം ' സംഘപരിവാര്‍ പ്രസ്ഥാനം പത്രം ബഹിഷ്‌കരിക്കാന്‍ ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ല' എന്ന തരത്തില്‍ വന്നതായ വാര്‍ത്ത ശരിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിശദീകരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാതൃഭൂമി വാര്‍ത്ത ശരിയല്ല

മാതൃഭൂമി പത്രത്തില്‍ എന്റെ ഹോട്ടോ സഹിതം ' സംഘപരിവാര്‍ പ്രസ് ത്ഥാനം പത്രം ബഹിഷ്‌കരിക്കാന്‍ ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ല' എന്ന തരത്തില്‍ വന്നതായ വാര്‍ത്ത ശരിയല്ല. മാതൃഭൂമി പത്രം ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി ഔദ്യോഗികമായി തീരുമാനം എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരം തീരുമാനം എടുത്തിട്ടില്ല എന്നതായിരുന്നു എന്റെ മറുപടി. മാതൃഭൂമി ഈ പ്രശ്‌നത്തില്‍ എടുത്ത നിലപാടുകളൊടുള്ള എന്റെ പ്രതിഷേധം 'ചോദ്യം ഉത്തരം' എന്ന മാതൃഭൂമി ചാനലിന്റെ തന്നെ പ്രോഗ്രാമില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി