കേരളം

തെരുവുനായയുടെ ആക്രമണം; ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരുക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  തെരുവുനായയുടെ ആക്രമണത്തില്‍ തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരുക്കേറ്റു. നെട്ടയം സ്വദേശിനി സുലേഖാ ബീവി, മകന്‍ അന്‍സാരി, അന്‍സാരിയുടെ മൂന്നുവയസുളള മകന്‍ ഇംറാന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. അന്‍സാരിയും സുലേഖാ ബീവിയും മെഡിക്കല്‍ കോളേജിലും കുട്ടി ജനറല്‍ ആശുപത്രിയിലും ചികില്‍സയിലാണ്. 

ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ഇംറാനെയാണ് നായ ആദ്യം ആക്രമിച്ചത്. നെഞ്ചില്‍ കടിയേറ്റ കുട്ടി നിലവിളിക്കുന്നത് കേട്ടെത്തിയ അന്‍സാരി മകനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് നായ ഇയാളെ ആക്രമിച്ചത്. കൈക്ക് കടിയേറ്റ അന്‍സാരി രക്ഷപെടാന്‍ ഓടുന്നതിനിടെ ഓടയില്‍ വീഴുകയുമുണ്ടായി. വീഴ്ചയില്‍ ഇയാളുടെ കഴിത്തെല്ലു പൊട്ടി. ഇരുവരേയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സുലേഖാ ബീവിയേയും നായ ആക്രമിച്ചത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു