കേരളം

'ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം' ; ഹിന്ദുത്വത്തെ ഹൈജാക്ക് ചെയ്യാനാണ് ബിജെപി ശ്രമമെന്ന് സ്വാമി അ​ഗ്നിവേശ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹിന്ദുത്വത്തെ ബിജെപി ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്ന് സ്വാമി അ​ഗ്നിവേശ്. ബിജെപി ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്നും അ​ഗ്നിവേശ് ആരോപിച്ചു. തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. 

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിനൊപ്പമാണ് താൻ. സ്ത്രീ പ്രവേശനത്തെ താൻ അനുകൂലിക്കുന്നു. സ്ത്രീകൾക്ക് തുല്യത ലഭിക്കണമെന്നും സ്വാമി അഗ്​നിവേശ്​ കൂട്ടിച്ചേർത്തു. 

ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ചതിന്നേ അടുത്തിടെ സ്വാമി അ​ഗ്നിവേശിനെ ജാർഖണ്ഡിൽ വെച്ച് സംഘപരിവാർ സംഘടനകൾ ആക്രമിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന്റെ ഭാ​ഗത്തു നിന്നും പ്രതികളെ പിടികൂടുന്നത് അടക്കമുള്ള നടപടികൾ ഉണ്ടായിട്ടില്ല. ഇതേത്തുടർന്ന് കേസിൽ തുടരന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് സ്വാമി അ​ഗ്നിവേശ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്