കേരളം

 12 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍; കൊണ്ടുവന്നത് സ്വകാര്യ ബസ് വഴി

സമകാലിക മലയാളം ഡെസ്ക്

സുല്‍ത്താന്‍ ബത്തേരി:  പന്ത്രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗലുരുവില്‍ നിന്നും സ്വകാര്യബസ് വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി കുത്തുപറമ്പ് ദയരോത്ത് ഇലപറ്റ ചിറയില്‍ ഫൈസലാണ് തോല്‍പ്പെട്ടിയില്‍ നിന്നും പൊലീസ് പിടിയിലായത്.

'അശോക' ബസിലായിരുന്നു ഫൈസല്‍ സഞ്ചരിച്ചിരുന്നത്. കഞ്ചാവ് എത്തിക്കുക മാത്രമായിരുന്നു തന്റെ ജോലിയെന്നും മറ്റ് കാര്യങ്ങള്‍ അറിയില്ലെന്നുമാണ് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്ക് കഞ്ചാവെത്തിച്ച് കൊടുത്ത ഇടനിലക്കാരെയും കേരളത്തില്‍ ഇത് എത്തിക്കേണ്ടിയിരുന്ന സ്ഥലത്തെയും സംബന്ധിച്ച് അന്വേഷിക്കുകയാണ് എന്നും പൊലീസ് പറഞ്ഞു.


 തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റ് വഴി നിയമവിരുദ്ധമായി സാധനങ്ങള്‍ കടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നപടി വെട്ടുന്നത് കണ്ടു. നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 36 കിലോ സ്വര്‍ണവും പലതവണയായ 50 കിലോയോളംകഞ്ചാവും മൂന്ന് മാസത്തിനിടെപിടികൂടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്