കേരളം

അഗ്നിവേശിനെ ആക്രമിച്ചവര്‍ വിവേകാനന്ദന്റെ മുഖത്ത് കരി ഓയില്‍ ഒഴിക്കാനും മടിക്കില്ലായിരുന്നു: ശശി തരൂര്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്‍ ഇന്ന് ഇന്ത്യയില്‍ വന്നിരുന്നുവെങ്കില്‍ സ്വാമി അഗ്നിവേശിനെ പോലെ ആക്രമണം നേരിടേണ്ടി വന്നെനേയെന്ന് കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍. തിരുവനന്തപുരത്ത് സ്വാമി അഗ്നിവേശ് പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശശിതരൂര്‍.

സ്വാമി അഗ്നിവേശിന് നേരെ നടന്ന ആക്രമണത്തെ നിശിതമായി വിമര്‍ശിക്കുന്നതിനിടയിലാണ് സ്വാമി വിവേകാനന്ദനെ കുറിച്ച് ശശി തരൂര്‍ പരാമര്‍ശിച്ചത്. 19-ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ തത്വശാസ്ത്രം പാശ്ചാത്യനാടുകള്‍ക്ക് പരിചയപ്പെടുത്തി കൊടുത്ത ആത്മീയ നേതാവാണ് സ്വാമി വിവേകാനന്ദന്‍. മനുഷ്യത്വത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ജനങ്ങളെ ആദരിക്കണമെന്ന് നിരന്തരം പറഞ്ഞിരുന്ന അദ്ദേഹം ഇന്ന് ഇന്ത്യയില്‍ വന്നാല്‍ സ്വാമി അഗ്നിവേശിനെ ആക്രമിച്ചവര്‍ വിവേകാനന്ദനെയും ലക്ഷ്യമിട്ടേനെയെന്ന് ശശി തരൂര്‍ പറഞ്ഞു. വിവേകാനന്ദന്റെ മുഖത്ത് കരി ഓയില്‍ ഒഴിക്കാന്‍ വരെ ഇവര്‍ മടിക്കില്ല. മനുഷ്യത്വത്തെ ഉയര്‍ത്തിക്കാണിച്ച നേതാവായ വിവേകാനന്ദനെ തെരുവില്‍ അടിച്ചുവീഴ്ത്താനും ഇവര്‍ മുതിര്‍ന്നേനെയെന്ന് ശശിതരൂര്‍ ഓര്‍മ്മിപ്പിച്ചു.

ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തിന്റെ പേരില്‍ ശശിതരൂരിന്റെ തിരുവനന്തപുരത്തെ എംപി ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ജൂലായ് 17നായിരുന്നു സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകര്‍ സ്വാമി അഗ്നിവേശിനെ ആക്രമിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ