കേരളം

തച്ചങ്കരി-ജ്യോതിലാല്‍ ഏറ്റുമുട്ടല്‍;  മുഖ്യമന്ത്രി ഇടപെട്ടാല്‍ രണ്ടില്‍ ഒരാള്‍ തെറിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ ജെ തച്ചങ്കരിയും ഗതാഗത സെക്രട്ടറി കെ.ആര്‍.ജ്യോതിലാലും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ഇരുവരുടേയും ഏറ്റുമുട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശന നിലപാട് എടുത്താല്‍ രണ്ടില്‍ ഒരാളുടെ കസേര തെറിക്കുമെന്നും മംഗളത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു. 

നേരത്തെ തന്നെ ഇരുവരും തമ്മില്‍ പോര് നിലനിന്നിരുന്നു എങ്കിലും ഇപ്പോള്‍, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ധനവകുപ്പ് അനുവദിച്ച 20 കോടി രൂപ വൈകിച്ചതിനെ തച്ചങ്കരി ചോദ്യം ചെയ്തതാണ് പുതിയ വിവാദത്തിലേക്ക് എത്തിച്ചത്. തച്ചങ്കരിയുടെ ചോദ്യം ചെയ്യലിന് പിന്നാലെ 50 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവാക്കുന്നതില്‍ നിന്നും കെഎസ്ആര്‍ടിസി സിഎംഡിയെ വിലക്കി ജ്യോതിലാല്‍ ഉത്തരവിറക്കി. 

വന്‍കിട പര്‍ച്ചേസുകള്‍ കൂടുതല്‍ സുതാര്യമാക്കുവാനാണ് ഇതെന്നായിരുന്നു ജ്യോതിലാല്‍ മന്ത്രി എ.കെ.ശശീന്ദ്രനെ അറിയിച്ചത്. സുതാര്യതയ്ക്കായി മൂന്ന് അംഗ സമിതിയേയും നിയമിച്ചു. എന്നാല്‍ കമ്മിറ്റിയുടെ നേരവും കാലവും നോക്കി അടിയന്തര തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കില്ലെന്നാണ് തച്ചങ്കരിയുടെ വാദം. തൊഴിലാളി സംഘടനകളെ നിലയ്ക്കു നിര്‍ത്തിയ തച്ചങ്കരിയെ പുകച്ചു ചാടിക്കാന്‍ സംഘടനാ നേതാക്കള്‍ ഗതാഗത സെക്രട്ടറിയെ കൂട്ടുപിടിച്ചെന്നും തച്ചങ്കരി അനുകൂല വിഭാഗം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്