കേരളം

'ഹിന്ദു ഉണര്‍ന്നാല്‍ വര്‍ഗീയവാദിയല്ല, രാജ്യസ്‌നേഹിയാണ് ഉണ്ടാകുന്നത്'; അശ്വതി ജ്വാല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ഹിന്ദു ഉണര്‍ന്നാല്‍ വര്‍ഗീയവാദിയല്ല രാജ്യസ്‌നേഹിയാണ് ഉണ്ടാകുന്നതെന്ന് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല. കുട്ടികള്‍ക്ക് നമ്മുടെ സംസ്‌കാരം പകര്‍ന്നുകൊടുത്ത് അവരെ നേര്‍വഴിക്ക് നയിക്കാന്‍ അമ്മമാര്‍ക്ക് കഴിയണമെന്നും മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു. 

എല്ലാ ജീവജാലങ്ങള്‍ക്കും നന്മ ആഗ്രഹിക്കുന്ന ധര്‍മമാണ് ഹിന്ദു ധര്‍മം. അത് ജാഗ്രതാപൂര്‍ണമായ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും അതോടൊപ്പം കുട്ടികള്‍ക്ക് നമ്മുടെ സംസ്‌കാരം പകര്‍ന്നുകൊടുത്തുകൊണ്ട് അവരെ നേര്‍വഴിക്ക് നയിക്കാന്‍ അമ്മമാര്‍ക്ക് കഴിയണമെന്നുമാണ് അശ്വതി ജ്വാല പറഞ്ഞത്. പഠനത്തിലൂടെയും പഠിപ്പിക്കലിലൂടെയും ഓരോ ഹിന്ദുവിനും സനാതനധര്‍മം എന്താണെന്ന അറിവ് പകര്‍ന്നുകൊടുക്കണം. അന്വേഷണ പാതയിലേക്ക് വരുന്ന പുതിയ തലമുറ തെറ്റായ വഴിയിലൂടെ നയിക്കപ്പെടാതിരിക്കാന്‍ വേദങ്ങളും ഉപനിഷത്തുകളും ജീവിതത്തിന്റെ എല്ലാ മേഖലകളിലും എത്തിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചാരിറ്റബിള്‍ സൊസൈറ്റിയായ ജ്വാല ഫൗണ്ടേഷന്റെ സ്ഥാപകയാണ് അശ്വതി ജ്വാല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്