കേരളം

മരം വലിക്കാനെത്തിയ ആന ചതുപ്പില്‍ താണു; കരയ്ക്ക് കയറ്റാനുളള ശ്രമം തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കൊടുമണ്ണില്‍ മരം വലിക്കാനെത്തിയ ആന ചതുപ്പില്‍ താണു. എം ജി എം സ്‌കൂളിന് സമീപമാണ് ആന ചതുപ്പില്‍ താഴ്ന്നത്.ആനയെ രക്ഷപ്പെടുത്താനുളള ശ്രമം പുരോഗമിക്കുന്നു.

ശിവശങ്കരന്‍ എന്ന ആനയാണ് അപകടത്തില്‍പ്പെട്ടത്.റബര്‍ തോട്ടത്തില്‍ വെളളം കുടിപ്പിക്കാന്‍ കൊണ്ടുപോയതിനിടയിലാണ് ആന ചതുപ്പില്‍ താഴ്ന്നത്. ജെസിബി ഉപയോഗിച്ച് ആനയെ കരയ്ക്ക് അടുപ്പിക്കാനുളള ആദ്യ ശ്രമം വിജയിച്ചില്ല. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആന ചതുപ്പില്‍ കുടുങ്ങിയത് അറിഞ്ഞ് നാട്ടുകാര്‍ പ്രദേശത്ത് തടിച്ചുകൂടിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ