കേരളം

കേരളത്തിലെ ഓണ്‍ലൈന്‍ തട്ടിപ്പിന് തീവ്രവാദ ബന്ധം: ഒരാള്‍ അറസ്റ്റില്‍; എന്‍ഐഎ സംഘം തിരുവനന്തപുരത്തേക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെ നടന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന സൂചന നല്‍കി സൈബര്‍ പൊലീസ്. കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന അമിത് ഭട്ടാചാര്യ എന്നയാളെ കൊല്‍ക്കത്തയില്‍ വച്ച് കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.

അഞ്ചുതെങ്ങ് സ്വദേശിയായ സ്ത്രീയില്‍ നിന്നും എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഇയാള്‍. കേസില്‍ അമിതിന് പുറമെ അംജദ് അലി എന്നയാളെയും എന്‍.ഐ.എ അന്വേഷിച്ച് വരികയായിരിന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തുമെന്നാണ് അറിയുന്നത്. കൊല്‍ക്കത്തയില്‍ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച് റിമാന്‍ഡ് ചെയ്തു. ഇയാളെ നാളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ