കേരളം

നീരൊഴുക്ക് കൂടി, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ബുധനാഴ്ച രാവിലെ 2396.58 അടിയിലേക്കാണ് ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. ജലനിരപ്പ് 2398 അടിയിലേക്ക് ജലനിരപ്പ് എത്തുമ്പോള്‍ ട്രയല്‍ റണ്‍ നടത്തും.

മഴ വീണ്ടും ശക്തമായതോടെ നീരൊഴുക്ക് വര്‍ധിച്ചതാണ് വീണ്ടും ജലനിരപ്പ് ഉയര്‍ത്തുന്നത്.128 മില്ലീമീറ്റര്‍ മഴയാണ് വൃഷ്ടി പ്രദേശത്ത് ഇന്നലെ ലഭിച്ചത്. 
നീരൊഴുക്കും മഴയും കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ച നിലപാട്. 

ഇടുക്കി ഡാം തുറക്കുന്നത് മുന്നില്‍ കണ്ടുള്ള മുന്‍കരുതലുകളെല്ലാം സര്‍ക്കാരും അനുബന്ധ വകുപ്പുകളും സ്വീകരിച്ചിരുന്നു എങ്കിലും മഴ കുറഞ്ഞതോടെ ഡാം ഇപ്പോള്‍ തുറക്കേണ്ടതില്ലെന്ന സാഹചര്യത്തിലേക്ക് എത്തുകയായിരുന്നു. പരമാവധി വൈദ്യുതി ഉദ്പാതിപ്പിച്ച് ജലനിരപ്പ് ഉയരുന്നതിനെ നേരിടാമെന്ന കെഎസ്ഇബിയും വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി