കേരളം

ഇടുക്കി അണക്കെട്ടില്‍ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ്  ഇരട്ടിയാക്കും; ആശങ്ക വേണ്ട, ജാഗ്രത പാലിക്കണമെന്ന് മന്ത്രി എം എം മണി

സമകാലിക മലയാളം ഡെസ്ക്

 ചെറുതോണി: കനത്തമഴയും ശക്തമായ നീരൊഴുക്കും തുടരുന്നതിനാല്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് ഇരട്ടിയാക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി അറിയിച്ചു. നാളെ രാവിലെ ഏഴ് മണി മുതലാണ് വെള്ളത്തിന്റെ അളവ് 100 ക്യുമെക്‌സ് ആക്കി വര്‍ധിപ്പിക്കുന്നത്. ഇന്ന് 50 ക്യുമെക്‌സ് വെള്ളമാണ് തുറന്ന് വിട്ടിരുന്നത്. തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് ഇരട്ടിയാക്കുന്നതോടെ സെക്കന്റില്‍ ഒരു ലക്ഷം ലിറ്ററെന്ന കണക്കിലാവും വെള്ളം പുറത്തേക്ക് എത്തുക.

 ഡാമിന്റെ താഴ്ഭാഗത്തും ചെറുതോണി പുഴയുടെയും പെരിയാറിന്റെയും ഇരുകരകളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.  ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ