കേരളം

ഇടുക്കി അണക്കെട്ട് തുറക്കുന്നു; ട്രയല്‍ റണ്‍ ഉടന്‍; തുറക്കുന്നത് മധ്യഭാഗത്തുള്ള ഷട്ടര്‍

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: നീരൊഴുക്ക് ശക്തമായി ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ തുറക്കാന്‍ തീരുമാനം. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തുള്ള ഷട്ടറാണ് ഉയര്‍ത്തുക. അന്‍പത് സെന്റീമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്താനാണ് കെഎസ്ഇബിയുടെ തീരുമാനം.  രാവിലെ 12 മണിയോടെ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്ന് ട്രയല്‍റണ്‍ നടത്തുമെന്ന് മന്ത്രി എംഎം മണി പറഞ്ഞു.

ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.  2403 അടി പരമാവധി സംഭരണശേഷിയുള്ള ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ജലനിരപ്പ് 2398.80 അടിയായി. ഇന്നലെ വൈകുന്നേരം മുതല്‍ തുടരുന്ന മഴ അതിശക്തമായി പെയ്യുകയാണ്. വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുന്നതിനെ തുടര്‍ന്ന് അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമാണ്.  

ഇടമലയാര്‍ തുറന്നുവിട്ട സാഹചര്യത്തില്‍ പെരിയാറില്‍ വെള്ളം ഉയര്‍ന്നിരിക്കുകയാണ്. ഇടുക്കി ഡാം കൂടി തുറക്കുന്നതോടെ വെള്ളം വീണ്ടും ഉയരും. ഡാം തുറക്കേണ്ട സാഹചര്യം അനിവാര്യമായ സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. 24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയ ശേഷം ട്രയല്‍ റണ്‍ എന്ന നിലയില്‍ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തും.


നേരത്തേ ഡാം തുറക്കാന്‍ തീരുമാനം എടുത്തിരുന്നെങ്കിലും മഴ കുറഞ്ഞ സാഹചര്യത്തില്‍ തീരുമാനം മാറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മഴ നിര്‍ത്താതെ പെയ്തതോടെ ജലനിരപ്പ് വീണ്ടും ഉയരുകയും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉന്നതതല യോഗത്തില്‍ ട്രയല്‍ റണ്‍ നടത്താന്‍ ധാരണ ഉണ്ടാകുകയും ആയിരുന്നു. പെരിയാറിന്റെ തീരത്ത് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്