കേരളം

ചേലാകര്‍മത്തിനിടെ കുഞ്ഞിന്റെ മുക്കാല്‍ഭാഗം ജനനേന്ദ്രിയം മുറിഞ്ഞുപോയി; ഡോക്റ്റര്‍ക്കെതിരേ പരാതിയുമായി മാതാപിതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

തിരൂര്‍: ചേലാകര്‍മം നടത്തിയതിനെത്തുടര്‍ന്ന് 23 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയം മുക്കാല്‍ഭാഗം നഷ്ടപ്പെട്ടു. ചേലാകര്‍മം നടത്തിയ ഡോക്ടര്‍ക്കെതിരേ പരാതിയുമായി കുട്ടിയുടെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. മലപ്പുറം ജില്ലയിലെ മാറഞ്ചേരി മുക്കാല സ്വദേശി പഴങ്കരയില്‍ നൗഷാദ്, ഭാര്യ ജമീല, ഭര്‍ത്തൃമാതാവ് കുഞ്ഞുമോള്‍ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. 

കഴിഞ്ഞ ഏപ്രില്‍ 18നാണ് കുട്ടിയെ ചേലാകര്‍മത്തിന് വിധേയമാക്കുന്നത്. കുട്ടിയുടെ ജനനേന്ദ്രിയം ഗുരുതര പരുക്കേറ്റതോടെ  മൂത്രം പോകാന്‍ അടിവയറ്റില്‍ ദ്വാരം ഉണ്ടാക്കിയിരിക്കുകയാണ്. ജനനേന്ദ്രിയത്തിന്റെ മുക്കാല്‍ ഭാഗം നഷ്ടപ്പെട്ടതായി വിദഗ്ധ ഡോക്ടര്‍മാര്‍ പറഞ്ഞതായി കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. തിരൂരിലെ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്ങിന് എത്തിയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. 

തിരൂരിലെ കമ്മിഷന്‍ സിറ്റിങ്ങില്‍ പരാതി സ്വീകരിച്ച കമ്മിഷനംഗം മോഹന്‍കുമാര്‍ ആരോഗ്യവകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി. കമ്മിഷന്‍ പോലീസ് എടുത്ത നടപടികള്‍ ഡിവൈഎസ്പിയോട് ആരാഞ്ഞു. ഡോക്ടര്‍ക്കെതിരെയുള്ള ഈ പരാതി മെഡിക്കല്‍ ബോര്‍ഡിന്റെ പരിഗണനയ്ക്ക് വിടുകയാണ് വേണ്ടതെന്ന് കമ്മിഷന് ഡിവൈഎസ്പി മറുപടി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്