കേരളം

പമ്പയിലും റെഡ് അലര്‍ട്ട്,ഡാം തുറന്നേക്കും; കുട്ടനാട്ടില്‍ ആശങ്ക

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:  മഴ ശക്തമായതോടെ പമ്പാ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നീരൊഴുക്ക് ശക്തമായതോടെ പമ്പാ ഡാമിലെ ജലനിരപ്പ് 986 മീറ്റര്‍ കടന്നു. ഇതോടെ വെളളപ്പൊക്ക കെടുതി നേരിടുന്ന കുട്ടനാട് ഉള്‍പ്പെടെ തീരപ്രദേശത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.

പമ്പാ ഡാമിന്റെ ഷട്ടര്‍ തുറന്നുവിടുന്നതോടെ നദിജലനിരപ്പ് മൂന്നുമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ ഏറ്റവുമധികം ബാധിക്കുക കുട്ടനാട് പ്രദേശങ്ങളെയായിരിക്കും. നിലവില്‍ തന്നെ വെളളപ്പൊക്ക കെടുതിയിലാണ് കുട്ടനാട്. വെളളപ്പൊക്കത്തെ തുടര്‍ന്ന് കെട്ടിക്കിടക്കുന്ന വെളളത്തിന്റെ അളവ് ഗണ്യമായി കുറയാത്തതാണ് ഇവിടെയുളളവരെ ഏറ്റവുമധികം ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ വീണ്ടും ഡാം തുറന്നുവിടുമ്പോള്‍ വെളളം ഉയരുമെന്നത് ഇവിടെയുളളവരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി