കേരളം

സിപിഐക്ക് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഐക്ക് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കാന്‍ തീരുമാനമായി. സിപിഎമ്മിന് ഒരു മന്ത്രികൂടി വരുന്നതോടെയാണ് സിപിഐ അവകാവശ വാദം ഉന്നയിച്ചത്. സിപിഎം-സിപിഐ അനൗദ്യോഗിക നേതൃതല ചര്‍ച്ചയിലാണ് തീരുമാനം

ചീഫ് വിപ്പിനെ തീരുമാനിക്കാന്‍ സിപിഐ എക്‌സിക്യുട്ടീവ് ഈ മാസം 20ന് ചേരും. പ്രധാന വകുപ്പുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാന്‍ സിപിഐ തീരുമാനിച്ചത്.

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന ഇ.പി.ജയരാജനെ മടക്കി കൊണ്ടുവരാന്‍ നേരത്തെ ധാരണയായിരുന്നു. ജയരാജന്‍ തിരിച്ചെത്തുന്നതോടെ അഴിച്ചുപണയില്‍ തങ്ങള്‍ക്കും ഒരു കാബിനറ്റ് പദവി  നല്‍കണമെന്ന ആവശ്യവുമായി സിപിഐ രംഗത്തെത്തിയിരുന്നു. ഇതിന് സിപിഎം നേരത്തെ തന്നെ സമ്മതിക്കുകയും ചെയ്തിട്ടുള്ളതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി