കേരളം

അത്തച്ചമയ ഘോഷയാത്രയ്ക്ക് മാറ്റമില്ല,ആഘോഷപരിപാടികള്‍ ഒഴിവാക്കി; സമാഹരിച്ച തുക വെളളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനം കാലവര്‍ഷക്കെടുതി നേരിടുന്ന പശ്ചാത്തലത്തില്‍ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ചുളള ആഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ സംഘാടകര്‍ തീരുമാനിച്ചു. അതേസമയം അത്തച്ചമയ ഘോഷയാത്രയില്‍ മാറ്റമില്ല. 

സംസ്ഥാനത്ത് കാലവര്‍ഷത്തെ തുടര്‍ന്ന് അസാധാരണമായ സ്ഥിതിവിശേഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ആഘോഷപരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നാളെ മുതല്‍ നടത്താനിരുന്ന കലാപരിപാടികളും ഒഴിവാക്കി. ആഘോഷപരിപാടികള്‍ക്കായി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ വെളളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്