കേരളം

സ്വന്തം വയറാണെന്ന് മറന്നുതിന്നു; പെരുമ്പാമ്പ് വെട്ടിലായി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പുത്തൂരില്‍ താറാവിന്‍കൂട്ടില്‍ നുഴഞ്ഞുകയറി 13 താറാവുകളെ കൊന്ന് അതില്‍ പകുതിയെയും അകത്താക്കിയ പെരുമ്പാമ്പിനെ വീട്ടുകാര്‍ പൂട്ടിയിട്ട് വനപാലകര്‍ക്കു കൈമാറി. കുളക്കട ആഷ്‌ന മന്‍സിലില്‍ നാസറിന്റെ വീട്ടിലാണു കഴിഞ്ഞ രാത്രിയില്‍ പെരുമ്പാമ്പെത്തിയത്. പെരുമഴയായതിനാല്‍ താറാവുകളുടെ കരച്ചില്‍ വീട്ടുകാര്‍ കേട്ടില്ല. ഇന്നലെ രാവിലെ കൂടു തുറന്നപ്പോള്‍ ചത്തുകിടക്കുന്ന താറാവുകള്‍ക്കു മേലേ പെരുമ്പാമ്പ് ചുറ്റിവളഞ്ഞു കിടക്കുന്നതാണു കണ്ടത്. 

വയര്‍ അറിയാതെ ഇര വിഴുങ്ങിയതിനാല്‍ ഇഴഞ്ഞുപോകാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു പെരുമ്പാമ്പ്. വിവരമറിഞ്ഞു വനപാലകരെത്തിയാണു പാമ്പിനെ കൂട്ടില്‍നിന്നു പുറത്തെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു