കേരളം

ഇടുക്കിയില്‍ നിന്ന് അഞ്ചുദിവസംകൊണ്ടു തുറന്നുവിട്ടത് 2381 കോടി ലിറ്റര്‍ വെള്ളം

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: പ്രളയത്തെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ നിന്ന് കഴിഞ്ഞ 5 ദിവസം കൊണ്ട് പുറത്തേക്ക് ഒഴുക്കിയത് 2831 കോടി ലിറ്റര്‍ ജലം. അണക്കെട്ടില്‍ ആകെ സംഭരിക്കാവുന്നതിന്റെ 13 ശതമാനത്തോളം വെള്ളമാണ് ഒഴുക്കികളയേണ്ടി വന്നത്. സെക്കന്‍ഡില്‍ 7.5 ലക്ഷം ലിറ്റര്‍ എന്നതോതില്‍ 74 മണിക്കൂര്‍ തുടര്‍ച്ചയായി ജലമൊഴുക്കി. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 നാണ്  ഇടുക്കി അണക്കെട്ടിന്റെ ചെറുതോണിയിലെ അഞ്ച് ഷട്ടറുകളില്‍ ഒന്ന് പരീക്ഷണാര്‍ത്ഥം തുറന്നത്. ആ സമയത്ത് 2399.04 അടിജലം അണക്കെട്ടിലുണ്ടായിരുന്നു. 50 സെന്റിമീറ്റര്‍ ഉയരത്തില്‍ തുറന്ന ഷട്ടറിലൂടെ സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി.  അടുത്തദിവസം രാവിലെ 7നും 7.05 നുമായി രണ്ട് ഷട്ടറുകള്‍ കൂടി തുറന്ന് സെക്കന്‍ഡില്‍ 1.20 ലക്ഷം ലിറ്റര്‍ വീതം ജലം തുറന്നുവിട്ടു. എന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയായിരുന്നു. 

ഉച്ചക്ക് 11 മണിയോടെ ആദ്യം തുറന്ന മൂന്നുഷട്ടറുകളും പരമാവധി ഉയര്‍ത്തി സെക്കന്‍ഡില്‍ 3 ലക്ഷം എന്നതോതില്‍ ജലം തുറന്നുവിട്ടു. ഒരു മണിയോടെ നാലാമത്തെയും അഞ്ചാമത്തെയും ഷട്ടറുകളും ഭാഗികമായി തുറന്ന് പുറത്തേക്കുള്ള നീരൊഴുക്ക് 6 ലക്ഷംലിറ്ററായി ഉയര്‍ത്തി. തിങ്കളാഴ്ച വൈകിട്ട് 7 വരെയുള്ള 74 മണിക്കൂര്‍ ഈ സ്ഥിതിതുടര്‍ന്നു. പരമാവധി 2403 അടി ജലം സുരക്ഷിതമായി സംഭരിക്കാവുന്ന അണക്കെട്ടില്‍ ഇപ്പോഴത്തെ ജലനിരപ്പ് 2397 അടിയാണെങ്കിലും സെക്കന്‍ഡില്‍ 4.5 ലക്ഷം ലി. വീതം പുറത്തേക്ക് ഒഴുകുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ