കേരളം

കാസർകോഡ് മണ്ണിടിഞ്ഞ് വീണു; രണ്ട് പേർ മണ്ണിനടിയിൽ പെട്ടതായി സംശയം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കാസർഗോഡ്: കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടിയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. രാത്രി എട്ടരയോടെയാണ് സംഭവം. സമീപത്ത് ബസ് കാത്ത് നിന്ന രണ്ട് പേർ മണ്ണിനടിയിൽ പെട്ടതായി സംശയമുണ്ട്. കൊന്നക്കാട്ടേക്കുള്ള ബസിന് യാത്ര ചെയ്യാൻ കാത്തുനിന്നവരാണ് അപകടത്തിൽ പെട്ടതെന്നാണ് സൂചന. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണിക്കൂറുകൾ പിന്നിടുന്ന രക്ഷാപ്രവർത്തനത്തിൽ മണ്ണിനടിയിൽ പെട്ടെന്ന് പറയപ്പെടുന്നവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

വിവരമറിഞ്ഞു കൂടുതൽ രക്ഷാപ്രവർത്തകർ ഇവിടേയ്‌ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഭീമനടി നീലീശ്വരം റോഡിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്