കേരളം

ജലനിരപ്പില്‍ കുറവില്ല; ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നു; ജാഗ്രത നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പില്‍ കുറവില്ലാത്തതിനാല്‍ ബാണാസുര അണക്കെട്ടിലെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം. ഇപ്പോള്‍ ഉയര്‍ത്തിയതിന്റെ ഇരട്ടിയില്‍ അധികമായാണ് ഷട്ടറുകള്‍ തുറക്കുക. 

നിലവില്‍ 90 സെന്റി മീറ്ററുകളാണ് അണക്കെട്ട് ഉയര്‍ത്തിവെച്ചിരിക്കുന്നത്. അത് 150 സെന്റീ മാറ്ററിലേക്ക് ഘട്ടം ഘട്ടമായി ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നേരത്തെ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മൂന്ന് ഷട്ടറുകളാണ് നിലവില്‍ തുറന്നിരിക്കുന്നത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാല്‍ നീരൊഴുക്കില്‍ കുറവില്ലാത്തതിനാലാണ് ജലനിരപ്പ് കുറയാത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്