കേരളം

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അനുപമ പരമേശ്വരനും തെലുങ്ക് താരം വിജയും 

സമകാലിക മലയാളം ഡെസ്ക്

പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ ആരംഭിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടി അനുപമ പരമേശ്വരനും തെലുങ്ക് യുവതാരം വിജയ് ദേവരക്കൊണ്ടയും സംഭാവന നൽകി. വിജയ് അഞ്ച് ലക്ഷം രൂപയും അനുപമ ഒരു ലക്ഷം രൂപയുമാണ് സംഭാവന ചെയ്തത്. 

കേരളം തന്‍റെ സിനിമകളെ പ്രോത്സാഹിപ്പിച്ച സ്ഥലമാണെന്നും അവിടെ പരിചയപ്പെട്ട ആളുകളിൽ നിന്ന് ഒരുപാട് സ്നേഹം ലഭിച്ചിട്ടുണ്ടെന്നും വിജയ് തന്റെ ട്വിറ്റർ പോസ്റ്റിൽ അറിയിച്ചിരുന്നു. ഓരോരുത്തരും തങ്ങളാലാവുന്ന വിധത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും താരം അഭ്യർത്ഥിച്ചു.

നേരത്തെ മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പ്രളയബാധിതർക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. കമലഹാസൻ, ദുൽഖർ, സൂര്യ, കാർത്തിക് തുടങ്ങിയവരും സഹായഹസ്തവുമായി എത്തിയിരുന്നു. 

താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഘട്ട സഹായമായി പത്ത് ലക്ഷം രൂപ നല്‍കുകയുണ്ടായി. തമിഴ്നാട്ടിലെ സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ നടികര്‍ സംഘവും കേരളത്തിന് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു