കേരളം

അന്വേഷണത്തോട് സഹകരിക്കുമെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ 
കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല. അതേസമയം അന്വേഷണത്തോട് പൂര്‍ണമായും ബിഷപ് സഹകരിക്കുമെന്ന് ബിഷപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഏത് ശാസ്ത്രീയ പരിശോധനയ്ക്കും തയാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു.

ബിഷപിന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. കൂടുതല്‍ ശാസ്ത്രീയ തെളിവുകല്‍ ശേഖരിക്കുകയും വൈദ്യപരിശോധനയ്ക്ക്  വിധേയമാക്കുകയും ചെയ്യും. തെളിവെടുപ്പ് പൂര്‍ത്തിയാക്കി വൈകാതെ നാട്ടിലേക്ക് മടങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. 

ദിവസങ്ങളായി കേരള പൊലീസിന്റെ പ്രത്യേക സംഘം ജലന്ധറില്‍ തമ്പടിച്ചിരിക്കുകയാണ്. ബിഷപ്പിനെതിരായ ശക്തമായ മൊഴിയും ഇതിനോടകം സംഘത്തിന് കിട്ടിയിട്ടുണ്ട്. ഇടയനൊപ്പം ഒരു ദിവസം എന്ന പേരില്‍ നടത്തിയ പ്രാര്‍ത്ഥന യോഗത്തെക്കുറിച്ച് കന്യാസ്ത്രീകള്‍ പരാതി പറഞ്ഞിരുന്നതായി വൈദികര്‍ മൊഴി നല്‍കിയിട്ടുണ്ട്. ബിഷപ്പിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അന്വേഷണം വൈകുന്നുവെന്ന് കാട്ടി ചിലര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സത്യവാങ്മൂലം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു