കേരളം

ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറും തുറന്നു; സെക്കന്റില്‍ തുറന്നുവിടുന്നത് സെക്കന്റില്‍ ആറ് ലക്ഷം ലിറ്റര്‍ വെള്ളം; ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

സമകാലിക മലയാളം ഡെസ്ക്


ഇടുക്കി:  ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറഖുകളും വീണ്ടം തുറന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള കെഎസ്ഇബിയുടെ തീരുമാനം.പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്


2397.16 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ചെറിയ ഇടവേളക്ക് ശേഷം ഇടുക്കിയില്‍ മഴ പിന്നോട്ടു നിന്നെങ്കിലും വൃഷ്ടിപ്രദേശത്ത് ഇടവിട്ടുള്ള മഴയുണ്ടായിരുന്നു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂടുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് അണക്കെട്ടിന്റെ കഴിഞ്ഞ ദിവസം അടച്ച ഒരു ഷട്ടര്‍ ഉച്ചയ്ക്ക് ശേഷം തുറന്നത്. നീരൊഴുക്ക് വീണ്ടും കൂടിയ സാഹചര്യത്തിലാണ് അഞ്ചാമത്തെ ഷട്ടറും തുറക്കാന്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്