കേരളം

ദിലീപിന് തിരിച്ചടി ; നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന് ഹൈക്കോടതി ; ഹര്‍ജി തള്ളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ നല്‍കണമെന്ന ദിലീപിന്റെ ആവശ്യമാണ് കോടതി നിരാകരിച്ചത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് നല്‍കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മാത്രമല്ല ദൃശ്യങ്ങള്‍ കൈമാറുന്നത് നടിയുടെ സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 

പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ടാണ്, ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് ഹൈക്കോടതി വിധിച്ചത്. ദൃശ്യങ്ങള്‍ വേണമെന്ന ആവശ്യം നേരത്തെ വിചാരണ കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് ദിലീപും അഭിഭാഷകനും കോടതിയില്‍ വെച്ച് ദൃശ്യങ്ങള്‍ കണ്ടിരുന്നു. അനാവശ്യ വാദങ്ങള്‍ ഉന്നയിച്ച് കേസ് നീട്ടിക്കൊണ്ടുപോകാന്‍ ദിലീപ് ശ്രമിക്കുകയാണെന്നും ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും