കേരളം

നാട് ഒറ്റക്കെട്ടായി നിന്നതിനാല്‍ ദുരന്താഘാതം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി: പ്രളയക്കെടുതിക്കിടെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യം ഇന്ന് 72മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രളയക്കെടുതിയികള്‍ക്കിടയില്‍ കേരളത്തിലും ത്രിവര്‍ണ്ണ പതാകയുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവന്നതപുരത്ത് പതാക ഉയര്‍ത്തി. ഇതോടെ സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. 

വലിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സ്വാതന്ത്രം ആഘോഷിക്കുന്നതെന്നും നാട് ഒരുമിച്ചായതിനാല്‍ ദുരന്തത്തിന്റെ ആഘാതം കുറച്ചുവെന്നും പിണറായി വിജയന്‍ പറഞ്ഞു. ഏത് ദുരന്തത്തേയും കൂട്ടായ്മയിലൂടെ നേരിടാന്‍ സാധിക്കുമെന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തെ നേരിടാനായി സംഭാവനകള്‍ നല്‍കിയവര്‍ക്ക് നന്ദി. പ്രളയക്കെടുതിയെ നേരിടാന്‍ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ