കേരളം

നെടുമ്പാശേരിയിൽ വിമാനങ്ങൾ ഇറങ്ങുന്നത് നിർത്തിവെച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കനത്തമഴയിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന പശ്ചാത്തലത്തിൽ  നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുന്നത് താത്കാലികമായി നിർത്തിവച്ചു. കനത്തമഴയിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഇടുക്കിക്കും ഇടമലയാറിനും പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടും തുറന്നിരിക്കുകയാണ്. 

പുലർച്ചെ നാല് മുതൽ ഏഴുവരെ ആഗമന സർവീസുകൾ നിർത്തി വച്ചെന്നാണ് സിയാൽ അധികൃതർ വ്യക്തമാക്കിയത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിമാനങ്ങള്‍ ഇറങ്ങുന്നത് നിര്‍ത്തിവെച്ചതെന്ന് സിയാല്‍ അധികൃതര്‍ ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.മുല്ലപ്പെരിയാർ അണക്കെട്ടു കൂടി തുറന്ന സാഹചര്യത്തിൽ പെരിയാറ്റിൽ വെള്ളം ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്നുള്ളതും ഇതിനു പിന്നാലെ വിമാനത്താവളത്തിന്‍റെ റൺവേയിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്നതും കണക്കിലെടുത്താണ് നടപടി.

 രാവിലെ ആറിന് ചേരുന്ന സിയാലിന്‍റെ അവലോകന യോഗത്തിനു ശേഷം മറ്റ് നടപടികൾ ആലോചിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതിനിടെ വിമാനത്താവളത്തിനു സമീപത്തെ ചെങ്ങൽ തോടിലും വീടുകളിലും വെള്ളം കയറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു