കേരളം

ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പിഎസ് സി പരീക്ഷകള്‍ മാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നി ജില്ലകള്‍ക്കാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ മുതല്‍ അങ്കണവാടികള്‍ക്ക് വരെ അവധി ബാധകമാണ്.

ആരോഗ്യ സര്‍വ്വകലാശാല നാളെ നടത്താനിരുന്ന തിയറി പരീക്ഷകളെല്ലാം മാറ്റി. പ്രായോഗിക പരീക്ഷകള്‍ക്ക് മാറ്റമില്ല. മാറ്റിവച്ച പരീക്ഷകളുടെ പുതിയ തിയതി പിന്നീട് അറിയിക്കും.

കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടത്താനിരുന്ന പ്രവേശന നടപടികളും മാറ്റിവച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍കോളെജുകളിലേക്ക് നടത്താനിരുന്ന അലോട്ട്‌മെന്റും ഒരു ദിവസം കൂടി നീട്ടിവച്ചിട്ടുണ്ട്.

നാളെയും മറ്റന്നാളുമായി നടത്താന്‍ തീരുമാനിച്ചിരുന്ന പിഎസ് സി പരീക്ഷകളും മാറ്റിവച്ചു. ഓണ്‍ലൈന്‍/ ഒഎംആര്‍ പരീക്ഷകള്‍ മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ എന്‍. നാരായണ ശര്‍മ്മയാണ് അറിയിച്ചത്. ഡിപാര്‍ട്ട്‌മെന്റര്‍ പരീക്ഷ, അഭിമുഖം, സര്‍ട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയവയും മാറ്റി. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം