കേരളം

പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം: ഉയര്‍ത്തിയ ഷട്ടറുകള്‍ താഴ്ത്തി തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങിയ പത്തനംതിട്ടയില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നതിന് വേണ്ടി തുറന്ന ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി. ജനങ്ങളെ രക്ഷിച്ച ശേഷം ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താനാണ് തീരുമാനം. ഡാമുകള്‍ തുറന്ന് വിട്ടത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിയത്.

ആളുകളെ രക്ഷിക്കാന്‍ നാവികസേന രംഗത്ത് എത്തിയിട്ടുണ്ട്. നീണ്ടകരയില്‍ നിന്നുള്ള പത്ത് വലിയ ഫിഷിംഗ് ബോട്ട് പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചു. മൂന്നെണ്ണം ഇന്നലെ രാത്രി തന്നെ എത്തിച്ചിരുന്നു. പുലര്‍ച്ചെയോടെ ഏഴ് ബോട്ടുകള്‍ കൂടി എത്തിച്ചു. റബ്ബര്‍ ഡിങ്കിക്കു പോകാന്‍ കഴിയാത്ത ഒഴുക്കുള്ള സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഫിഷിംഗ് ബോട്ട് സഹായിക്കും.

എന്‍ഡിആര്‍എഫിന്റെ പത്ത് ഡിങ്കികള്‍ അടങ്ങുന്ന രണ്ട് ടീമും ആര്‍മിയുടെ ഒരു ബോട്ടും പത്തനംതിട്ടയല്‍ എത്തിച്ചിട്ടുണ്ട്. ഹെലികോപ്ടര്‍ മുഖേനയുള്ള രക്ഷാപ്രവര്‍ത്തനവും ഇതോടൊപ്പം നടക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്