കേരളം

രക്ഷാപ്രവര്‍ത്തനത്തിന് സിപിഎമ്മിന്റെ മുഴുവന്‍ പാര്‍ട്ടി ഓഫീസുകളും വിട്ടുനല്‍കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ മുഴുവന്‍ പാര്‍ട്ടി ഓഫീസുകളും വിട്ടുനല്‍കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍. ആവശ്യം ഉള്ളവര്‍ അതാതു പ്രദേശത്തെ സിപിഎം പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെടാനും അദ്ദേഹം ആവശ്യപ്പെട്ടു. 

സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിറങ്ങണമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ദുരന്തമുഖത്ത് കേരളം പകച്ചുനില്‍ക്കുകയല്ല ചെയ്യുന്നത്. നാമെല്ലാം ഒറ്റക്കെട്ടായി ദുരിതപെയ്ത്തിനെ പ്രതിരോധിച്ചുകൊണ്ട് അതിജീവനത്തിനായുള്ള പോരാട്ടത്തിലാണുള്ളത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നാമെല്ലാം കുറെ ദിവസമായി സജീവമാണ്. ഇപ്പോള്‍ കുറച്ചുകൂടി സജീവമായ ഇടപെടല്‍ ആവശ്യമായ സ്ഥിതിയാണുള്ളത്. അതിനാല്‍ ഉയര്‍ന്ന ബോധത്തോടെ, ജാഗ്രതയോടെ പാര്‍ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. ദുരിതാശ്വാസ ക്യാമ്പുകളിലും താങ്ങായി ഉണ്ടാവണം-അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്