കേരളം

വെള്ളപ്പൊക്കം നിയന്ത്രണാതീതം; സംസ്ഥാനത്ത് 1155 ക്യാംപുകളിൽ  1,66,538 പേർ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്∙മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്നു സംസ്ഥാനത്ത് 1,66,538 പേര്‍ ദുരിതാശ്വാസ ക്യാംപുകളിൽ. 1155 ക്യാംപുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഓഗസ്റ്റ് എട്ടു മുതല്‍ 94 പേരാണ് ഇതുവരെ ഔദ്യോഗിക കണക്ക് പ്രകാരം മരിച്ചത് (വൈകീട്ട് ആറു വരെ). ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനിടെ പല വീടുകളും ഒറ്റപ്പെട്ട നിലയിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം മൂലമുള്ള ദുരിതം നിയന്ത്രണാതീതമാണ്. പത്തനംതിട്ടയടക്കം വിവിധ സ്ഥലങ്ങളിൽ താമസക്കാർ വീടിനു മുകളിൽ കയറിനിൽക്കുകയാണ്. ഇരുനില കെട്ടിടങ്ങളുടെ ഒന്നാം നില വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയിലാണുള്ളത്. സൈന്യമടക്കമുള്ളവർ ഈ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും ബോട്ടുകൾ കടന്നുചെല്ലാൻ കഴിയാത്തതും ഹെലികോപ്ടറുകൾ ഇറക്കാൻ സാധിക്കാത്തതും തടസ്സമാകുന്നു. പത്തനംതിട്ടയിലെ പ്രളയത്തിൽനിന്നു കൂടുതൽ ആളുകളെ രക്ഷപ്പെടുത്തി തിരുവനന്തപുരത്തേക്ക് വ്യോമമാർഗം എത്തിക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.  

നാലു മണിയോടെ തൃശൂർ– ഷൊർണൂർ സംസ്ഥാനപാതയിലെ കൊച്ചിൻപാലത്തിനു മുകളിൽ വാഹനഗതാഗതം നിരോധിച്ചു. സംസ്ഥാനപാതയിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. ചുങ്കം– പള്ളം– കൂട്ടുപാത വഴിയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. ആലപ്പുഴ വഴി എറണാകുളം ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകളും സർവീസ് നിർത്തിയതായി റയിൽവേ അധികൃതർ അറിയിച്ചു. നാളത്തെ സർവീസ് സംബന്ധിച്ച് രാത്രി 10 മണിക്കു ശേഷമേ തീരുമാനമുണ്ടാകൂ. കേരളത്തിന്റെ രക്ഷാപ്രവർത്തനത്തിന്റെ ഏകോപനത്തിന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചുമതലപ്പെടുത്തി. ഏഴു മണിയോടു കൂടി തലസ്ഥാനത്തെത്തുന്ന കണ്ണന്താനം സെക്രട്ടേറിയറ്റിലെ കൺട്രോൾ റൂമിന്റെ പ്രവർത്തനത്തിൽ പങ്കാളിയാകും. കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി അദ്ദേഹം  പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം