കേരളം

പന്തളം നഗരം വെള്ളത്തിനടിയിലായി 

സമകാലിക മലയാളം ഡെസ്ക്

പന്തളം: പന്തളത്ത് വന്‍തോതില്‍ വെള്ളപ്പൊക്കം. അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകിയതോടെയാണ് നഗരത്തില്‍ വെള്ളം കയറിയത്. നഗരം പൂര്‍ണമായും വെള്ളത്തിനടിയില്‍ ആയതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പന്തളം നഗരവും പരിസരവും വെള്ളത്തിനടിയിലായതോടെ എംസി റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.

പുലര്‍ച്ചയോടെയാണ് പന്തളം നഗരത്തില്‍പെട്ടെന്ന് വെള്ളം കയറിത്തുടങ്ങിയത്. ഇന്നലെ രാത്രിവരെ വെള്ളമില്ലാതിരുന്ന പ്രദേശങ്ങളില്‍ പെട്ടെന്ന് വെള്ളം കയറുകയായിരുന്നു. പുഴയ്ക്കു സമാനമായ രീതിയില്‍ ശക്തമായ ഒഴുക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്. നിരവധി പേര്‍ വീടുകളില്‍ അകപ്പെട്ടിട്ടുണ്ട്. കടകള്‍ തുറക്കാനാകുന്നില്ല. 

റോഡുകള്‍ പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. കടുത്ത പ്രളയം നേരിടുന്ന പത്തനംതിട്ടയിലേക്ക് ബോട്ടുകളും മറ്റു സഹായങ്ങളും എത്തിക്കുന്നതിന് ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്