കേരളം

പ്രളയ ബാധിത പ്രദേശങ്ങളിലെ റെയില്‍ ഗതാഗതം സ്തംഭിക്കുന്നു; ഭൂരിഭാഗം തീവണ്ടികളും റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം സംസ്ഥാനത്തെ തീവണ്ടി സര്‍വീസുകള്‍ ഭൂരിഭാഗവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. പാളത്തില്‍ വെള്ളം കയറിയിട്ടുള്ളതിനാല്‍ പരമാവധി യാത്രകള്‍ ഒഴിവാക്കണമെന്ന് ജനങ്ങളോട് റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം -എറണാകുളം റൂട്ടില്‍( കോട്ടയം വഴി) ഇന്ന് നാല് മണിവരെ തീവണ്ടികള്‍ ഓടില്ല.എറണാകുളം-ഷൊര്‍ണൂര്‍- പാലക്കാട് റൂട്ടിലും , പാലക്കാട്- ഷൊര്‍ണൂര്‍,ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ടിലും  നാല് മണിവരെ തീവണ്ടി സര്‍വീസ് ഉണ്ടാവില്ല.തിരുവനന്തപുരം-എറണാകുളം(ആലപ്പുഴ വഴി),തിരുവനന്തപുരം-തിരുനെല്‍വേലി( നാഗര്‍കോവില്‍ വഴി) റൂട്ടുകളില്‍ വേഗം നിയന്ത്രിച്ച് തീവണ്ടികള്‍ ഓടുമെന്നും റെയില്‍വേ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം