കേരളം

ഉമ്മാ നിങ്ങള് കയറിക്കോളിന്‍; 'ചവിട്ടിക്കയറുന്ന മുതുകുകള്‍' (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ദുരിതത്തിനിടയിലും നല്ല പാഠങ്ങള്‍ പഠിക്കാനുണ്ടെന്നാണ് ഈ വീഡിയോ നമുക്ക് നല്‍കുന്നത്.രക്ഷാ ബോട്ടിലേക്ക് കയറാന്‍ കഴിയാത്ത ഉമ്മാക്ക് മുതുക് ചവിട്ട് പടിയാക്കി കൊടുത്ത് യുവാവ്. കേരളം നേരിടുന്ന തീവ്ര പ്രളയത്തിനിടയിലെ രക്ഷാ കാഴ്ചകള്‍ക്കിടയിലെ ഒരു വിഡിയോ ആണ് കണ്ണ് നിറക്കുന്നത്. വെള്ളത്തില്‍ നിന്നും ബോട്ടിലേക്ക് കയറാന്‍ പ്രയാസപ്പെടുന്ന ഉമ്മയോട് തന്റെ മുതുക് ചവിട്ട് കയറാന്‍ സഹായിക്കുന്ന യുവാവാണ് വിഡിയോയില്‍ കാണുന്നത്, 

'മെല്ലെ ചവിട്ടിന്‍ അത് കല്ലല്ല' എന്ന് പിന്നില്‍ നിന്നും പറയുന്നതും കേള്‍ക്കാം ഈ വിഡിയോയില്‍. കേരളം ഒറ്റക്ക് ഒരു പ്രളയത്തെ ചവിട്ടി കയറുന്നതിന്റെ ഒരു മികച്ച ഉദാഹരണമായെടുക്കാം ഈ വിഡിയോ എന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയും ഈ യുവാവിനെയും ഉമ്മയെയും സന്തോഷത്തോടെ ഏറ്റെടുത്തിട്ടുണ്ട്. മൂന്ന് സ്ത്രീകളെ രക്ഷാ ബോട്ടിലേക്ക് കയറ്റുന്നതിന് വേണ്ടിയാണു ഈ യുവാവ് മൂന്ന് മിനുട്ടോളം വെള്ളത്തില്‍ തന്റെ മുതുക് ചവിട്ടു പടിയാക്കി ഇരുന്നു കൊടുത്തത്. അവഗണകള്‍ക്കിടയിലും കേരളം ഒറ്റക്ക് ഒരു പ്രളയത്തെ നേരിടുന്നതിന്റെ ഒറ്റ ഉദാഹരണമായെടുക്കാം ഈ വിഡിയോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു