കേരളം

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മത്സ്യത്തൊഴിലാളി ബോട്ട് കാണാതായി; തെരച്ചില്‍ തുടരുന്നു, അധികൃതര്‍ സഹകരിക്കുന്നില്ലെന്ന് തൊഴിലാളികള്‍

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: പാണ്ടനാട് രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ ബോട്ട് കാണാതായി. ആറുപേരടങ്ങിയ ബോട്ടാണ് കാണാതയത്. ഇന്നലെ വൈകുന്നേരംമുതലാണ് കാണാതയത്. ഇന്നുരാവിലെയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രണ്ടുബോട്ടുകളില്‍ ഒരു സംഘം അന്വേഷിച്ച് പുറപ്പെട്ടിട്ടുണ്ട്. നാല് തൊഴിലാളികളും രണ്ട് പ്രദേശവാസികളുമാണ് കാണാതയത്. 

അധികൃതര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ല എന്ന് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നു. കേടുപറ്റിയ ബോട്ടുകളില്‍ അടിയയന്തര അറ്റകുറ്റപണികള്‍ നടത്താന്‍ അധികൃതര്‍ സഹായിക്കുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്. തങ്ങള്‍ ഭക്ഷണം കഴിച്ചോ എന്നുപോലും ഇവര്‍ അന്വേഷിക്കുന്നില്ല എന്നും മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നത്. 

പതിനായിരങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ചെങ്ങന്നൂരില്‍ മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയതിന് ശേഷമാണ് കൂടുതല്‍പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ