കേരളം

പത്തുദിവസം പ്രായമായ കുഞ്ഞിന് അമ്മക്കൈയൊരുക്കി കോസ്റ്റ് ഗാര്‍ഡ്; സുരക്ഷാ കരങ്ങള്‍ക്ക് ബിഗ് സല്യൂട്ട്

സമകാലിക മലയാളം ഡെസ്ക്

നെഞ്ചിടിപ്പോടെയല്ലാതെ നിങ്ങള്‍ക്കീ രക്ഷാപ്രവര്‍ത്തന ദൃശ്യങ്ങള്‍ കണ്ടുതീര്‍ക്കാന്‍ സാധിക്കില്ല. പത്തുദിവസം പ്രായമുള്ള കുഞ്ഞിനെ  കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തു ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

പ്രളയക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശമാണ് കടങ്ങല്ലൂര്‍. ആലുവയോട് ചേര്‍ന്നുകിടക്കുന്ന കടങ്ങല്ലൂരില്‍ നിരവധിപേരാണ് വീടുകളിലും കെട്ടിടങ്ങളിലും ഒറ്റപ്പെട്ടുപോയത്. ഈസ്റ്റ് കടങ്ങല്ലൂരില്‍ വീടുകളില്‍ കുടുങ്ങിപ്പോയ 127 പേരെ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയെന്നാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ട്വിറ്ററിലൂട അറിയിച്ചത്. 

പത്ത് ദിവസം പ്രായമായ കുഞ്ഞും ഇതില്‍ ഉള്‍പ്പെടുന്നു. കുഞ്ഞിനെ വീടിന്റെ രണ്ടാംനിലയില്‍ നിന്ന് കരുതലോടെ പുറത്തെത്തിക്കുന്ന വീഡിയോ കോസ്റ്റ് ഗാര്‍ഡ് പുറത്തുവിട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്