കേരളം

മഴ കുറഞ്ഞു; കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയത്തെത്തുടര്‍ന്ന്‌ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. എംസി റോഡില്‍ തിരുവനന്തപുരം മുതല്‍ അടൂര്‍വരെയാണ് സര്‍വീസ് തുടങ്ങിയത്. ദേശീയപാതയില്‍ തിരുവനന്തപുരം-എറണാകുളം റൂട്ടിലും സര്‍വീസ് തുടങ്ങി അതേസമയം, വിവിധയിടങ്ങളില്‍ നദികളില്‍ ജലനിരപ്പ് ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ട്രാക്കുകളിലെ വെള്ളക്കെട്ട് മാറാത്തതിനാലും ട്രെയിന്‍ ഗതാഗതം ഇപ്പോഴും താറുമാറായ നിലയിലാണ്. ആറ് ട്രെയിനുകള്‍ പൂര്‍ണമായും സര്‍വീസ് റദ്ദാക്കി. പരശുറാം, ശബരി, മാവേലി, മലബാര്‍ എക്‌സ്പ്രസുകള്‍ ആണ് റദ്ദാക്കിയത്. ഇതിനു പുറമേ ചെന്നൈതിരുവനന്തപുരം, തിരുവനന്തപുരം എക്‌സ്പ്രസുകളും റദ്ദാക്കി. എറണാകുളം-കോട്ടയം-തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. 

തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് 11.30നും ഒരു മണിക്കും മൂന്നു മണിക്കും സ്‌പെഷല്‍ ട്രെയിനുകളോടും. എറണാകുളത്തു നിന്നു കോട്ടയം വഴി തിരുവനന്തപുരത്തേക്ക് രാവിലെ 9.30നു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി രണ്ട് മെഡിക്കല്‍ റിലീഫ് പാസഞ്ചര്‍ ട്രെയിനുകള്‍ ഒന്‍പതിനും പന്ത്രണ്ടിനും പുറപ്പെടും. ഇതില്‍ യാത്രക്കാര്‍ക്കും സഞ്ചരിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ