കേരളം

രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍; സംസ്ഥാനത്ത് 3734 ക്യാംപുകളിലായി എട്ടരലക്ഷം പേര്‍; സഹായിച്ചവര്‍ക്കെല്ലാം നന്ദി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് 3734 ക്യാംപുകളില്‍ എട്ടരലക്ഷം പേരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ ക്യാംപുകള്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ നേതൃത്വം വഹിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. ദുരന്തഘട്ടത്തില്‍  പ്രഥമപരിഗണന നല്‍കിയത് ജീവന്‍ രക്ഷിക്കുന്നതിനായിരുന്നു. അത് ലക്ഷ്യം കണ്ടനിലയാണ്. ഇനിയുളലത് ജനങ്ങളെ സാധാരണജീവതിത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ്. അതാണ് അടുത്തഘട്ടത്തില്‍ ഊന്നല്‍നല്‍കുകയെന്നും ആരെങ്കിലും ഏതെങ്കിലും പ്രദേശത്ത് കുടുങ്ങികിടക്കുന്നുണ്ടെങ്കില്‍ അവരെയും രക്ഷപ്പെടുത്തുമെന്നും പിണറായി പറഞ്ഞു.  

കാ്യാംപുകളില്‍ ആവശ്യത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രാദേശിക സഹകരണം നല്ലരീതിയില്‍ ഉറപ്പാക്കണം. ക്യാംപുകളില്‍ നിന്ന് പലര്‍ക്കും വീടുകളില്‍ തിരിച്ചെത്താന്‍ കഴിയുന്ന സാഹചര്യമല്ല. വീടുകളില്‍ വെള്ളം വൈദ്യുതി എന്നിവ ഉറപ്പുവരുത്തും. ശുദ്ധജലം ഉറപ്പാക്കുന്നതിനായി മലനികരിക്കപ്പെട്ട ജലസ്രോതസ്സുകള്‍ പൂര്‍ണമായും ശുദ്ധീകരിക്കും. അതിനുളള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കും. മുറിഞ്ഞുപോയ പൈപ്പുകള്‍ പുനസ്ഥാപിക്കും. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ പറ്റുന്ന എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്നും പിണറായി പറഞ്ഞു

ദുരിതാശ്വാസ ക്യാംപുകളില്‍ വനിതാപൊലീസിനെ ഉറപ്പാക്കും. വീടുകളിലെ വൈദ്യുതിബന്ധം തകര്‍ന്നുപോയത് അത് പുനസ്ഥാപിക്കും. അത് പുനസ്ഥാപിക്കുമ്പോഴുളള സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ട്. എങ്കിലും തെരുവ് വിളക്കും കുടിവെള്ള പദ്ധതിക്കുംവേണ്ട പമ്പ് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വൈദ്യുതി ഉടന്‍ ഉറപ്പാക്കും. വെള്ളമിറങ്ങുന്നതോടെ ശുചിത്വപ്രശ്‌നം ഉണ്ടാകും. ശുചിത്വപ്രവര്‍ത്തനങ്ങള്‍ക്ക് താത്പര്യമുള്ള ആര്‍ക്കും പങ്കാളിയാകാം. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. വളണ്ടിയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓരോ സ്ഥലത്തും ഉണ്ടാകും. അതിനുള്ള ഉദ്യോഗസ്ഥനെ ആരോഗ്യവകുപ്പ് തയ്യാറാക്കണം. ഇതോടൊപ്പംസഹകരിക്കാന്‍ തയ്യാറാകുന്ന എല്ലാസംഘടനകളും പങ്കുചേരണം. ഒരു പഞ്ചായത്തില്‍ ആറ് വീത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടാകും. കുറവുള്ള പഞ്ചായത്തുകളില്‍ ് കരാര്‍ അടിസ്ഥാനത്തില്‍ ആളെ യെടക്കും, വെള്ളം ശുദ്ധീകരിക്കാന്‍ ഇവര്‍ നേതൃത്വം നല്‍കും. ഇതിനായി ആരോഗ്യവകുപ്പ്, തദ്ദേശവകുപ്പ് സെക്രട്ടറിമാര്‍ നേതൃത്വം നല്‍കും. ചളിമാറ്റാന്‍ ഫയര്‍ഫോഴ്‌സിനെ ഉപയോഗിക്കുമെന്നും പിണറായി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ