കേരളം

ഈ മഴപ്പെയ്ത്ത് ചരിത്രത്തിലേക്ക് ; കേരളത്തില്‍ പെയ്തിറങ്ങിയത് 164 ശതമാനം അധികമഴ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളത്തില്‍ മൂന്നാഴ്ചയ്ക്കിടെ പെയ്തത് പതിവു മഴയുടെ 164 ശതമാനം അധികമെന്ന് വിലയിരുത്തല്‍. ആഗസ്റ്റ് ഒന്നു മുതല്‍ 19 വരെ കേരളത്തില്‍ ശരാശരി ലഭിച്ചിരുന്നത് 28.7 സെന്റിമീറ്റര്‍ ആയിരുന്നു. എന്നാല്‍ ഇത്തവണ പെയ്തത് 75.8 സെന്റിമീറ്റര്‍. സംസ്ഥാനത്ത് ആഗസ്റ്റ് മാസത്തില്‍ ഇത്രയും മഴ ലഭിക്കുന്നത് ഇതാദ്യമായാണ്. 

ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 19 വരെ കേരളത്തില്‍ ലഭിച്ചത് 234.6 സെന്റിമീറ്റര്‍ മഴയാണ്. ഈ കാലയളവില്‍ ശരാശരി ലഭിക്കാറുള്ളത് 164.9 സെന്റിമീറ്റര്‍ മഴ മാത്രമാണ്. അതായത് ഈ മണ്‍സൂണില്‍ ഇതുവരെ പെയ്ത മഴയിലെ വര്‍ധന 42 ശതമാനമാണ്. 

ഈ മാസം ഒമ്പതിന് നിലമ്പൂരില്‍ 40 സെന്റിമീറ്ററും, 16 ന് പീരുമേട്ടില്‍ 35 സെന്റിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. സമീപകാലത്തൊന്നും ഇത്ര തീവ്രമായ മഴ രേഖപ്പെടുത്തിയിട്ടില്ല. ജൂണില്‍ 15 ശതമാനവും ജൂലൈയില്‍ 18 ശതമാനവും അധികമഴ ലഭിച്ചതോടെ, ആഗസ്റ്റ് മാസത്തിലെ ആദ്യ ദിവസങ്ങളില്‍ തന്നെ സംസ്ഥാനത്തെ 35 പ്രധാന അണക്കെട്ടുകള്‍ പരമാവധി സംഭരണ ശേഷിയില്‍ എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ