കേരളം

പ്രളയക്കെടുതി:  ഓഗസ്റ്റ് 30ന് പ്രത്യേക നിയമസഭാ സമ്മേളനം, വിഭവ സമാഹരണത്തിന് പത്തു ശതമാനം അധിക നികുതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 30ന് നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യും.

ദുരിതാശ്വാസത്തിന് പ്രത്യേക പാക്കേജ് തയാറാക്കും. പാക്കേജിനു കര്‍മ പദ്ധതി തയാറാക്കാന്‍ വിവിധ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. ദുരിതാശ്വാസത്തിനുള്ള വിഭവ സമാഹരണത്തിന് അധിക നികുതി ഏര്‍പ്പെടുത്തും. സംസ്ഥാന ചരക്കു സേവന നികുതിയിലാണ് പത്തു ശതമാനം സെസ് ഏര്‍പ്പെടുത്തുക.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ അവധി തിരുവോണ ദിവസം മാത്രമായി ചുരുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്