കേരളം

ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയതിന് റെയ്ഡും ഭീഷണിയും: രാജമാണിക്യം ഐഎഎസിന് എതിരെ ആരോപണങ്ങളുമായി ഹോട്ടലുടമ

സമകാലിക മലയാളം ഡെസ്ക്

പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ ശേഖരിക്കുന്നതിനലെ അന്‍പൊടു കൊച്ചി സന്നദ്ധസംഘടനയുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മ ചൂണ്ടിക്കാട്ടിയതിന് രാജമാണിക്യം ഐഎസ് പകവീട്ടുന്നുവെന്ന് കൊച്ചി പപ്പടവട ഹോട്ടല്‍ ഉടമ മിനു പോളിന്‍. 

കളക്ഷന്‍ സെന്ററായ രാജീവ് ഗാന്ധി ഇന്റോര്‍ സ്‌റ്റേഡിയത്തില്‍ സാധനങ്ങള്‍ എത്തിച്ചപ്പോള്‍ സ്വീകരിക്കാന്‍ അന്‍പൊടു കൊച്ചി തയ്യാറായില്ലെന്നും തുടര്‍ന്ന് ജിഡിസിഡിഎയുടെ സഹായത്താല്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചതിന്റെ പകയാണ് രാജമാണിക്യവും സംഘവും തീര്‍ക്കുന്നത് എന്നുമാണ് മിനു ആരോപിക്കുന്നത്. 20ന് ഇവരുടെ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇത് രാജമാണിക്യം ചെയ്യിപ്പിച്ചതാണ് എന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഇവര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആളുകള്‍ കൊണ്ടുവന്ന സാധനങ്ങള്‍ നടി പൂര്‍ണിമ ഇന്ദ്രജിത്ത് ഇടപെട്ട് തിരിച്ചയച്ചുവെന്നും ആവശ്യമില്ലാത്ത മുറപ്രകാരം ആളുകളെ വലയ്ക്കുകയാണ് ചെയ്യുന്നതെുന്നും 
മിനു പറയുന്നു. 

മിനുവിന്റെ ഫെയ്‌സബുക്ക് ലൈവ് പൂര്‍ണരൂപം: 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു