കേരളം

നിസ്‌കരിക്കാന്‍ അമ്പലം, അഭയകേന്ദ്രം പളളി; മതം പുറത്ത് മനുഷ്യത്വം അകത്ത്, പ്രളയകാലത്തെ കാഴ്ചകള്‍ ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികള്‍ ബ്രകീദ് ആചരിക്കുകയാണ്.പ്രളയകാലത്തെ ഈ ബക്രീദ് ദിനത്തില്‍ മനസ്സു നിറക്കുന്ന മതസൗഹാര്‍ദ കാഴ്ചകള്‍ പലതുമുണ്ടായിരുന്നു.ആഘോഷങ്ങള്‍ അകന്ന് ആചാരങ്ങളില്‍ മാത്രമൊതുങ്ങിയ ബക്രീദായിരുന്നു കടന്നുപോയത്. 

തൃശൂരില്‍  നിന്നുള്ള ഈ കാഴ്ച മനസ്സു നിറക്കുന്നതാണ്. പള്ളിക്കു ചുറ്റും വെള്ളം നിറഞ്ഞ് അകത്തു കയറാനാകാത്ത അവസ്ഥ ഉണ്ടായപ്പോള്‍ നിസ്‌കരിക്കാന്‍ സ്ഥലം നല്‍കിയത് പ്രദേശത്തുള്ള അമ്പലമാണ്. തൃശൂര്‍ ജില്ലയിലെ മാളയിലുള്ള പുരപ്പിലക്കാവ് രക്തേശ്വരി അമ്പലമാണ് വേറിട്ട മാതൃകയായത്. ആത്യന്തികമായി നമ്മളെല്ലാവരും മനുഷ്യരാണെന്നും ഒരേ ദൈവത്തിന്റെ മക്കളാണെന്ന കാര്യം ഓര്‍ക്കണമെന്നും ഇനിയുള്ള നാളുകളിലും ഈ സൗഹാര്‍ദം തുടരുമെന്നാണ് പ്രതീക്ഷയെന്നും അമ്പലം അധികാരികള്‍ പറയുന്നു. 

മലപ്പുറത്തുനിന്നും ഉണ്ടായിരുന്നു സമാനമായ മറ്റൊരു കാഴ്ച. ഇവിടെ പ്രളയദുരിതത്തിലകപ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് അഭയം നല്‍കിയത് സമീപത്തുള്ള പള്ളിയാണ്. മലപ്പുറത്തെ ചാലിയാറിലുള്ള ജുമാ മസ്ജിദ് ആണ് സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടുന്ന സംഘത്തിന് അഭയം നല്കിയത്. വെള്ളമിറങ്ങുന്നതു വരെ അഭയം മാത്രമല്ല, ഇവര്‍ക്കുള്ള ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഇവിടെനിന്നും ലഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്