കേരളം

പ്രളയത്തിന് കാരണം മുല്ലപ്പെരിയാറും ; 13 ഷട്ടറുകളും ഒരുമിച്ച് തുറക്കേണ്ടി വന്നത് പ്രളയത്തിനിടയാക്കിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :  മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 13 ഷട്ടറുകളും ഒരുമിച്ച് തുറക്കേണ്ടി വന്നതും പ്രളയം രൂക്ഷമാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍. ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ നല്‍കിയ 14 പേജുള്ള സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

13 ഷട്ടറുകള്‍ ഒരുമിച്ച് തുറന്നത് മൂലം മൂലം ഇടുക്കിയിലേക്ക് വന്‍തോതില്‍ ജലമെത്തി. ഇടുക്കി ഡാം തുറന്നതോടെ സംസ്ഥാനത്തെ എട്ട് ഡാമുകള്‍ തുറക്കേണ്ടി വന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലെത്തുന്നതിന് മുമ്പ് ഡാം തുറക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി. സുപ്രീംകോടതി നിയോഗിച്ച ഉന്നതതല സമിതിയും ഇക്കാര്യം ആവശ്യപ്പെട്ടു. എന്നിട്ടും തമിഴ്‌നാട് വഴങ്ങിയില്ല. 

ഭാവിയിലെങ്കിലും ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം. അണക്കെട്ടിന്റെ നിയന്ത്രണത്തിന് പ്രത്യേക സമിതി രൂപീകരിക്കണം. കേന്ദ്ര സംസ്ഥാന പ്രതിനിധികള്‍ സമിതിയില്‍ ഉണ്ടാകണമെന്നും സത്യവാങ്മൂലത്തില്‍ കേരളം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. ഈ സാഹചര്യത്തിലാണ് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു