കേരളം

പമ്പ ത്രിവേണിയില്‍ സൈന്യത്തിന്റെ പാലം; വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും പ്രത്യേകം പാലം നിര്‍മിക്കും

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: വെള്ളപ്പൊക്കത്തില്‍ പാലം തകര്‍ന്ന പമ്പ ത്രിവേണിയില്‍ സൈന്യം പാലം നിര്‍മിക്കും. ഉടന്‍ തന്നെ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

രണ്ടു താല്‍ക്കാലിക പാലങ്ങളാണ് ത്രിവേണിയില്‍ സൈന്യം നിര്‍മിക്കുക. ഒരു പാലം കാല്‍നട യാത്രക്കാര്‍ക്കും രണ്ടാമത്തേത് വാഹനങ്ങള്‍ക്കും വേണ്ടിയാണ്. 

പ്രളയത്തില്‍ പാലം തകര്‍ന്നതോടെ ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ ഭക്തര്‍ ദര്‍ശനത്തിന് എത്തേണ്ടതില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്