കേരളം

വിരണ്ടോടിയ പോത്ത് കടലില്‍ ചാടി

സമകാലിക മലയാളം ഡെസ്ക്

തൃക്കരിപ്പൂര്‍:  അറവുശാലയില്‍നിന്നു വിരണ്ടോടിയ പോത്ത് കടലില്‍ ചാടി. മല്‍സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നു രക്ഷിച്ചു. പടന്ന ഭാഗത്തുനിന്നു ബുധനാഴ്ച ഓടിപ്പോയ പോത്ത് ഇന്നലെയാണു മാവിലാക്കടപ്പുറം പാലം വഴി വലിയപറമ്പില്‍ എത്തിയത്. തീരദേശപാത വഴി ഓടിവന്ന പോത്ത് പഞ്ചായത്ത് ഓഫിസിനു സമീപം കടലില്‍ ചാടുകയായിരുന്നു. തിരമാലയില്‍ അകപ്പെട്ടതോടെ കടലില്‍ ഉള്ളിലേക്കു പോയ പോത്തിനെ രക്ഷിക്കാന്‍ മല്‍സ്യത്തൊഴിലാളികള്‍ ഫൈബര്‍ വഞ്ചിയുമായി പിന്തുടര്‍ന്നു.

കടലില്‍ മല്‍സ്യബന്ധനം നടത്തുകയായിരുന്ന മറ്റു വഞ്ചികളിലെ തൊഴിലാളികളും വിവരമറിഞ്ഞെത്തി. തുടര്‍ന്നു കയര്‍ എറിഞ്ഞു പോത്തിനെ രക്ഷപ്പെടുത്തുകയായിരുന്നു. അറവുശാലയില്‍നിന്നു വിരണ്ടോടിയ പോത്തിനെ കഴിഞ്ഞ ദിവസം ഉടമസ്ഥര്‍ പിന്തുടര്‍ന്നെങ്കിലും പൊടുന്നനെ കാണാതായതിനെ തുടര്‍ന്നു ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണു പോത്ത് വലിയപറമ്പിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി