കേരളം

'ആര്‍.എസ്.എസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം'; ജയരാജനെ അനുകൂലിച്ച് പോസ്റ്റിട്ട നേതാവിനെ മുസ്ലീം ലീ​ഗ് പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ അനുകൂലിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട അഭിഭാഷക സംഘടനാ നേതാവിനെ മുസ്ലീം ലീ​ഗ് പുറത്താക്കി. 19 വര്‍ഷം വര്‍ഷം മുമ്പ് ആര്‍.എസ്.എസ് ആക്രമണത്തില്‍ ശരീരം പകുതി തളര്‍ന്ന പി. ജയരാജന്‍ ആര്‍.എസ്.എസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി ഇന്നും ജീവിക്കുന്നു എന്നായിരുന്നു മുസ്ലീം ലീഗ് അഭിഭാഷക സംഘടനയായ ലോയേഴ്‌സ് ഫോറം കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ സി ഷൂക്കൂറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ അപൂര്‍വ അധ്യായമാകും പി. ജയരാജന്‍ എന്നും ഷൂക്കൂറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ലോയേഴ്‌സ് ഫോറം കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഷൂക്കൂറിനെ നീക്കിയത്. ഷുക്കൂറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതായി സംസ്ഥാന പ്രസിഡന്റ് അഡ്വ. യു. എ ലത്തീഫ് അറിയിച്ചു. 

അഭിഭാഷക സംഘടനയില്‍ നിന്ന് പുറത്താക്കിയതിന് പുറമെ പാര്‍ട്ടി നടപടിയുമുണ്ടാകുമെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദീനും അറിയിച്ചു. വർഷങ്ങൾക്ക് മുൻപ് തിരുവോണ നാളിലാണ് പി. ജയരാജനെതിരെ ആര്‍.എസ്.എസ് ആക്രമണമുണ്ടായത്. വീട്ടില്‍ കയറി വെട്ടിയതിനെ തുടർന്ന് മൃതപ്രായനായ ജയരാജന്റെ കൈയുടെ പൂര്‍ണ സ്വാധീന ശേഷി നഷ്ടപ്പെട്ടത് പോലും ഈ ആക്രമണത്തിന് ശേഷമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി