കേരളം

നെഹ്‌റു ട്രോഫി വളളംകളി ഒഴിവാക്കില്ല; മത്സരം പുനരധിവാസത്തിന് ശേഷമെന്ന് തോമസ് ഐസക്ക് 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഇത്തവണത്തെ നെഹ്‌റു ട്രോഫി വളളംകളി ഒഴിവാക്കില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. പ്രളയബാധിതരുടെ പുനരധിവാസം പൂര്‍ത്തിയായശേഷമാകും വളളംകളി സംഘടിപ്പിക്കുക എന്നും ഐസക്ക് പറഞ്ഞു. 

കനത്തമഴയും വെളളപ്പൊക്കത്തെയും തുടര്‍ന്ന് ഓഗസ്റ്റ് ആദ്യമാണ് നെഹ്‌റു ട്രോഫി വളളംകളി മാറ്റിവെച്ചത്. ആലപ്പുഴ പുന്നമടക്കായലില്‍ ഓഗസ്റ്റിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് പതിവായി ജലോത്സവം നടത്താറ്. എന്നാല്‍ ജനം ദുരിതം നേരിടുന്ന അവസ്ഥയില്‍ വളളംകളി മാറ്റിവെയ്ക്കുകയായിരുന്നു. 

ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം വ്യാഴാഴ്ച അവസാനിപ്പിക്കുമെന്നും ഐസക്ക് പറഞ്ഞു. വീടുകളില്‍ വെളളം ഇറങ്ങാത്തവര്‍ക്ക് ഓഡിറ്റോറിയത്തില്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി

രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല, പോളിങ് കുറഞ്ഞത് ബിജെപിക്കു ദോഷം: ശശി തരൂര്‍

കൊക്കോ വില കുതിച്ചു കയറുന്നു, കൃഷിയിലേക്ക് ഇറങ്ങിയാലോ?; ഈ കുറിപ്പു വായിക്കൂ

ഉറച്ച സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല; പദ്മജ പ്രവചിച്ച് സമാധാനമടയട്ടെയെന്ന് കെ മുരളീധരന്‍