കേരളം

നെടുമ്പാശ്ശേരി വിമാനത്താവളം ബുധനാഴ്ച ഉച്ചയ്ക്ക് തുറക്കും; നേവല്‍ ബേസില്‍ നിന്നുളള വിമാനസര്‍വീസുകള്‍ അവസാനിപ്പിക്കും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ബുധനാഴ്ച തുറക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ സാധാരണനിലയില്‍ നടത്തുമെന്നു സിയാൽ അധികൃതർ അറിയിച്ചു. യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുളള അവസരം ലഭ്യമാക്കിയിട്ടുണ്ടെന്നും കൊച്ചി നേവല്‍ ബേസില്‍ നിന്നുളള വിമാനസര്‍വീസുകള്‍ ബുധനാഴ്ച ഉച്ചയോടെ അവസാനിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടുക്കി – ചെറുതോണി അണക്കെട്ട് തുറന്നതിന് പിന്നാ‌ലെയാണ് വിമാനത്താവളത്തിലും വെള്ളം കയറിയത്. ഇതേതുടർന്ന് 15-ാം തിയതിയോടെ വിമാനത്താവളം അടയ്ക്കുകയായിരുന്നു. ഈ മാസം 26-ാം തിയതി വിമാനത്താവളം തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നാശനഷ്ടമടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ ചേർന്ന അവലോകന യോഗത്തിൽ ഇത് വീണ്ടും മാറ്റുകയായിരുന്നു. എയര്‍ ലൈന്‍ ജീവനക്കാരും ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുമടക്കം 90ശതമാനത്തോളം ജീവനക്കാരും പ്രളയദുരിതത്തില്‍ അകപ്പെട്ടതും വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിൽ തടസ്സമുണ്ടാക്കി. വിമാനത്താവളത്തിന് സമീപം പ്രവര്‍ത്തിക്കുന്ന റെസ്‌റ്റോറന്റുകളും മറ്റ് കടകളും വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട നിലയിലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്